Hello world!
Welcome to WordPress. This is your first post. Edit or delete it, then start writing!
കഴിഞ്ഞ 15 വർഷമായി സ്റ്റാർട്ടപ്പുകളുടേയും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ-സേവനങ്ങൾ ചെയ്തു കൊടുക്കുന്ന കൊച്ചിയിൽ നിന്നുള്ള ഒരു കോർപ്പറേറ്റ് കൺസൾട്ടൻസി സ്ഥാപനമാണ് ഞങ്ങൾ. സംരംഭകന്റെ ലക്ഷ്യങ്ങൾ മനസിലാക്കി കേരളത്തിൽ ബിസിനസ്സ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനു സംരംഭകരെ സഹായിക്കാൻ വർഷങ്ങളായി ഇ മേഖലയിലുള്ള ഞങ്ങളുടെ പ്രവർത്തി പരിചയത്തിനു കഴിയുന്നു.
കാർഷിക അധിഷ്ഠിത വ്യവസായങ്ങൾ, ഓട്ടോമൊബൈൽസ്, ഓട്ടോ അനുബന്ധം, ബയോടെക്നോളജി, ബിസിനസ് മാനേജ്മെന്റ്, ട്രേഡിംഗ്, രാസവസ്തുക്കൾ, രാസവളങ്ങൾ, നിർമ്മാണം, കൺസൾട്ടൻസി സേവനങ്ങൾ, വിവര സാങ്കേതികവിദ്യ, ഡയറക്ട് സെല്ലിംഗ് /എംഎൽഎം കമ്പനികൾ എന്നിങ്ങനെ എല്ലാ മേഖലകളിലും ബിസിനസ്സ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനു വേണ്ട സേവനങ്ങൾ ഞങ്ങൾ നൽകി വരുന്നു .
ഞങ്ങൾ യോഗ്യതയുള്ള പ്രൊഫഷണലുകളുടെ ടീം അടങ്ങുന്ന ഒരു സ്വകാര്യ സംരംഭമാണ്. സ്റ്റാർട്ടപ്പുകളുടേയും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളുടേയും രെജിസ്ട്രേഷനുകൾ സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മിതമായ ചെലവിൽ പൂർണ്ണമായും ഓൺലൈനായി നൽകാൻ ഞങ്ങൾ സജ്ജരാണ്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ലഭ്യമായ ഏറ്റവും മികച്ചതും തടസ്സരഹിതവുമായ സേവനങ്ങൾ നൽകാൻ ഞങ്ങൾ ആധുനിക സാങ്കേതികവിദ്യയും വിഭവങ്ങളും ഉപയോഗിക്കുന്നു. ഉപഭോക്താക്കൾക്ക് കൃത്യവും വിശ്വസനീയവുമായ സേവനം ഞങ്ങൾ ഉറപ്പു നൽകുന്നു.
ആസ്തികളും ബാധ്യതകളും സ്വയം ഏറ്റിടുത്തുകൊണ്ടു ഒരാൾ ബിസിനെസ്സ് നടത്തുബോൾ അതിനെ പ്രോപ്രിയേറ്റർഷിപ് എന്ന് പറയുന്നു. പ്രോപ്രെയ്‌റ്റർഷിപ് തുടങ്ങുന്നതിനു പ്രത്യേകമായ നിയമപരമായ നടപടിക്രമങ്ങൾ ആവശ്യമില്ല.
രണ്ടോ അതിലധികമോ വ്യക്തികൾ മൂലധനും മറ്റ് വിഭവങ്ങളും ഒരുമിച്ചു കൊണ്ടുവന്നു ഒരു പങ്കാളിത്ത ഉടമ്പടിക്ക് അനുസൃതമായി ലാഭനഷ്ടം പങ്കിട്ടുകൊണ്ടു ബിസിനസ്സ് ചെയ്യുന്നതാണ് പങ്കാളിത്ത സ്ഥാപനം.
പരിമിതമായ ബാധ്യതയോടെ ബിസിനെസ്സ് നടത്തുന്ന പങ്കാളിത്ത സ്ഥാനപനങ്ങളെയാണ് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (LLP) എന്ന് പറയുന്നത്.
ഒരു വ്യക്തി പരിമിതമായ ബാധ്യതയോടെ കമ്പനി നിയമത്തിനു വിധേയമായി ബിസിനെസ്സ് നടത്തുന്ന സ്ഥാപനമാണ് ഒരാൾ-കമ്പനി/വ്യക്തി-കമ്പനി (OPC).
200 വരെയുള്ള ആളുകളിൽ നിന്ന് മൂലധനം സ്വരൂപിച്ചു പരിമിത ബാധ്യതയോടെ കമ്പനി നിയമത്തിനു വിധേയമായി ബിസിനെസ്സ് നടത്തുന്ന സ്ഥാപനമാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി
പൊതുജനങ്ങളിൽനിന്ന് മൂലധനം സ്വരൂപിച്ചു പരിമിത ബാധ്യതയോടെ കമ്പനി നിയമത്തിനു വിധേയമായി ബിസിനെസ്സ് നടത്തുന്ന സ്ഥാപനമാണ് പബ്ലിക് ലിമിറ്റഡ് കമ്പനി
സെക്ഷൻ 8 കമ്പനി, സൊസൈറ്റി, ട്രസ്റ്റ്, HUF എന്നിങ്ങനെയുള്ളവക്കും അയവുടെ പേരിൽ ബിസിനെസ്സ് നടത്താവുന്നതാണ്. പക്ഷേ ഇവയെ പ്രാഥമികമായ അർത്ഥത്തിൽ ബിസിനെസ്സ് സ്ഥാപനങ്ങളായി കാണാവുന്നതല്ല.
മുകളിൽ പറഞ്ഞ കാര്യങ്ങൾ, സംരംഭക ആശയങ്ങൾ, വിദ്യാഭ്യാസ പശ്ചാത്തലം, മൂലധന സമാഹരണ ശേഷി, നിയമപരവും സാമ്പത്തികവുമായ അന്തരീക്ഷം മുതലായവ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്തു വേണം ഏതു ബിസിനെസ്സ് ഘടന വേണമെന്ന് തീരുമാനിക്കാൻ ….
എൻക്വയറി ഫോം സമർപ്പിക്കുക
ഞങ്ങൾ നിങ്ങൾക്കു QUOTE അയച്ചു തരുന്നു
ഇ-മെയിൽ/വാട്ട്‌സ്ആപ്പ് വഴി നിങ്ങൾ ഞങ്ങൾക്ക് രേഖകൾ അയച്ചു തരുന്നു
നിങ്ങൾ പേയ്മെന്റ് ചെയ്യുന്നു
വർക്ക് കംപ്ലീറ്റ് ആക്കുന്നു
Welcome to WordPress. This is your first post. Edit or delete it, then start writing!
രാജ്യത്തെ മുഖ്യധാരയിലല്ലാത്ത കോടിക്കണക്കിനു വരുന്ന ചെറുകിട സംരംഭങ്ങൾക്ക് ധനകാര്യ സ്ഥാപനങ്ങൾവഴി ബിസിനസ് വായ്പകൾ
കടലിലൂടെ സഞ്ചരിക്കുന്ന ഒരു കപ്പലിനെ സങ്കൽപ്പിക്കൂ… അതിൻറെ സുഗമമായ യാത്രക്കിടയിലാവാം പെട്ടെന്ന് അന്തരീക്ഷം മാറിമറിയുന്നത്.
കമ്പനികളുടെ ഗുണവിശേഷങ്ങളും നടത്തിപ്പിൽ പങ്കാളിത്ത സ്ഥാപനങ്ങളുടെ ലഘുത്വവും സമന്വയിക്കുന്ന
1 ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ( Private Limited Company ) അല്ലെങ്കിൽ പങ്കാളിത്ത സ്ഥാപനം ( Partnership Firm) അല്ലെങ്കിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് ( Limited Liability Partnership – LLP ) ആയിരിക്കണം;
2. മുൻ സാമ്പത്തിക വർഷങ്ങളിൽ വിറ്റുവരവ് (Turnover) 100 കോടി രൂപയിൽ കൂടുതലായിരിക്കരുത്;
3. സംരഭം തുടങ്ങി 10 വർഷത്തിൽ കൂടുതലായിരിക്കരുത്;
4. നൂതന ഉത്പന്നങ്ങളും സേവങ്ങളും ലഭ്യമാകുന്നവയും (innovation) നിലവിലുള്ള ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, പ്രക്രിയകൾ എന്നിവയുടെ നവീകരണം / മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി പ്രവൃത്തിക്കുന്നവയും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ( employment generation) സാധികുന്നവയും ആയിരിക്കണം. നിലവിലുള്ള ഒരു ബിസിനസ്സിന്റെ വിഭജനം അല്ലെങ്കിൽ പുനർനിർമ്മാണം (reconstruction) വഴി രൂപം കൊണ്ട ഒരു സംരഭത്തെ “സ്റ്റാർട്ടപ്പ്” ആയി പരിഗണിക്കില്ല.
ഞങ്ങൾ സ്റ്റാർട്ടപ്പ് എന്റിറ്റി ( startup entity ) രജിസ്ട്രേഷനും മറ്റ് ബിസിനസ് എന്റിറ്റി ( business entity) രജിസ്ട്രേഷനുകളും ചെയ്തു കൊടുക്കുന്നു.
ഞങ്ങൾ യോഗ്യതയുള്ള പ്രൊഫഷണലുകളുടെ ടീം അടങ്ങുന്ന ഒരു സ്വകാര്യ സംരംഭമാണ്. സ്റ്റാർട്ടപ്പുകളുടേയും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളുടേയും രെജിസ്ട്രേഷനുകൾ സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മിതമായ ചെലവിൽ പൂർണ്ണമായും ഓൺലൈനായി നൽകാൻ ഞങ്ങൾ സജ്ജരാണ്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ലഭ്യമായ ഏറ്റവും മികച്ചതും തടസ്സരഹിതവുമായ സേവനങ്ങൾ നൽകാൻ ഞങ്ങൾ ആധുനിക സാങ്കേതികവിദ്യയും വിഭവങ്ങളും ഉപയോഗിക്കുന്നു. ഉപഭോക്താക്കൾക്ക് കൃത്യവും വിശ്വസനീയവുമായ സേവനം ഞങ്ങൾ ഉറപ്പു നൽകുന്നു.
ഇല്ല, ഞങ്ങൾ നൽകുന്ന ബിസിനസ്സ് ഇൻകോർപ്പറേഷൻ സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ വഴിയാണ് . ആവശ്യമായ എല്ലാ രേഖകളുടെയും ഫോമുകളുടെയും സ്കാൻ ചെയ്ത പകർപ്പുകൾ നിങ്ങൾ ഞങ്ങൾക്ക് അയയ്‌ക്കേണ്ടതുണ്ട്. സാക്ഷീകരണം ( witnessinig) ആവശ്യമുള്ളിടത്ത്, ഞങ്ങൾ അത് ഏർപെടുത്തുന്നതാണ് .
സാധാരണയായി 15-20 ദിവസം. ആവശ്യമെങ്കിൽ അധിക ഫീസിൽ ഫാസ്റ്റ് ട്രാക്ക് രജിസ്ട്രേഷനും നൽകാം.
ഞങ്ങൾ വ്യാപാരമുദ്ര രജിസ്ട്രേഷൻ, MSME രജിസ്ട്രേഷൻ, IEC രജിസ്ട്രേഷൻ എന്നിങ്ങനെയുള്ള സേവങ്ങളും നൽകുന്നു.
J V & Associates
ജെ വി & അസോസിയേറ്റ്സ്
റൂം # 44/783,
ഒന്നാം നില,
പെന്റ എസ്റ്റേറ്റ്,
പാലാരിവട്ടം,
കൊച്ചി -682025
Near Metro Pillar No. 542
0484-4100146
6238631630
4jvincorp@gmail.com
തിങ്കൾ – വെള്ളി 9am – 6pm
ശനിയാഴ്ച 9am – 2pm
ഞായർ അവധി
പകർപ്പവകാശം © 2021 Startupkochi. എല്ലാ അവകാശങ്ങളും നിക്ഷിപ്തം